ആലുവ: ആലുവ മേഖലയിൽ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി വി.ഐ.പി വോട്ടർമാരുണ്ട്. നടന്മാരായ ദിലീപ്, നിവിൻ പോളി, ടിനി ടോം, സംവിധായകരായ അൽഫോൺസ് പുത്രൻ, അജയ് വാസുദേവ്, എഴുത്തുകാരായ സേതു, എൻ.കെ. ദേശം, വേണു വി. ദേശം, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ ഇന്ന് വോട്ടവകാശം വിനിയോഗിക്കും.