
ന്യൂഡൽഹി: ഇന്ത്യൻ അരിക്ക് അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് ഉയരുന്നു. ചൈന, ബംഗ്ളാദേശ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും കോംഗോ, കാമറൂൺ, മഡഗാസ്കർ, മൊസാംബിക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അരിക്ക് പുതിയ ആവശ്യക്കാരുണ്ട്. ഏപ്രിൽ - ഒക്ടോബർ കാലയളവിൽ ബസുമതി ഇനം കൂട്ടാതെ തന്നെ 60 ലക്ഷം ടൺ അരി കയറ്റുമതി ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 20% അധികമാണിത്. മൂല്യത്തിലാകട്ടെ ഇരട്ടിയിലധികമാണ് വർദ്ധനവ്.
ഇന്തയിൽ നിന്നുള്ള ബസുമതി അരിക്ക് തന്നെയാണ് വിദേശത്ത് ഏറ്റവും അധികം ഡിമാൻഡുള്ളത്. കാർഷിക ഉത്പന്നങ്ങളിൽ ഏറ്റവും അധികം കയറ്റുമതി ചെയ്യുന്നതും ബസുമതി അരിയാണ്.
കയറ്റുമതി കണക്ക്
2020-21 2019-2020
ബസുമതി അരി 2.43 2.18
മറ്റ് അരി 2.33 1.14
(മൂല്യം കോടി ഡോളറിൽ)