 
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 21 വാർഡിലെ തൃക്കളത്തൂർ എൽ.പി.ജി ബൂത്തിന്റെ സിലിംഗ് അടർന്നുവീണു.ഇന്നലെ രാവിലെ ബൂത്ത് ഒരുക്കുന്നതിനായി സ്‌കൂൾ തുറന്നപ്പോഴാണ് സീലിംഗ് അടർന്ന് വീണ നിലയിൽ കണ്ടത്. 21ാം വാർഡ് ബൂത്ത് സുരക്ഷിതമല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകുമെന്നാണ് സൂചന . ഒരു വർഷം മുമ്പ് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സിലിംഗും മേൽക്കൂരയുമാണ് പൊളിഞ്ഞ് വീണത്. വോട്ടർമാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ശേഷം മാത്രമേ സ്‌കൂളിൽ വോട്ടെടുപ്പു നടത്താവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും എൽ.ഡി.എഫ് കൺവീനറുമായ സുശീല നീലകണ്ഠൻ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നൽകി.