കൊച്ചി: കൊവിഡ് മഹാമാരിയുടെ കെടുതികൾ തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ പുന:ക്രമീകരണ പദ്ധതിയും മോറട്ടോറിയവും കാലാവധി ദീർഘിപ്പിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. റിസർവ് ബാങ്കും കേന്ദ്രസർക്കാരും പുറപ്പെടുവിച്ചിട്ടുള്ള മോറട്ടോറിയം കാലാവധി ഈ മാസം 31 ന് അവസാനിക്കും. കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ചെറുകിട വ്യവസായ മേഖല ഇനിയും കരകയറിയിട്ടല്ല. മോറട്ടോറിയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ഈ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരണമെന്നാണ് അസോസിയേഷന്റെ ആവശ്യം.