election

കൊച്ചി: പ്രതീക്ഷകളുടെ തീരത്താണ് മുന്നണികൾ. വോട്ടർമാർ ഇന്ന് വിധി കുറിക്കും. കൊവിഡ് കാലത്തും തിരഞ്ഞെടുപ്പ് ചൂടിന് തെല്ലും കുറവില്ല. കൊവിഡ് മാനദണ്ഡങ്ങളുള്ള തിരഞ്ഞെട‌ുപ്പിൽ പോളിംഗ് ശതമാനം കുറയില്ലെന്നാണ് ആദ്യഘട്ടം സൂചിപ്പിക്കുന്നത്.

വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ

ആറു മണിക്ക് ക്യൂവിലുള്ളവർക്ക് സ്ലിപ്പ് നൽകിയശേഷം അവരെ വോട്ട് ചെയ്യാൻ അനുവദിക്കും
ആകെ വോട്ടർമാർ: 2,590,200

പുരുഷൻമാർ: 1,254,568

സ്‌ത്രീകൾ: 1,335,591

ട്രാൻസ്‌ജെൻഡർ: 41 ട്രാൻസ്‌ജെൻഡർ

കൊച്ചി നഗരസഭ

വോട്ടർമാർ: 429,623

പുരുഷൻമാർ: 207,878

സ്‌ത്രീകൾ: 221,743

2 ട്രാൻസ്ജെൻഡർ

13 നഗരസഭകളിലായി 433,132 വോട്ടർമാർ

പുരുഷൻമാർ: 208,135

സ്‌ത്രീകൾ: 224,986

ട്രാൻസ്ജെൻഡർ: 11 ട്രാൻസ് ജൻഡർ

82 പഞ്ചായത്തുകളിലായി 1, 727,445 വോട്ടർമാർ

പുരുഷൻമാർ: 813,365

സ്‌ത്രീകൾ 888,862

ട്രാൻസ്ജെൻഡർ 28

111 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2045 ജനപ്രതിനിധികൾ

 ആകെ സ്ഥാനാർത്ഥികൾ: 7255

 കൊച്ചി കോർപറേഷൻ: 400

 മുൻസിപ്പാലിറ്റികൾ: 1415

 ജില്ലാ പഞ്ചായത്ത്: 105

 ബ്ലോക്ക് പഞ്ചായത്ത്: 611

 ഗ്രാമ പഞ്ചായത്ത്: 4724

 പോളിംഗ് ബൂത്തുകൾ: 3132

 തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ: 15,660

 ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥർ

 പ്രശ്‌നബാധിത ബൂത്തുകൾ: 272

 കൊവിഡ് മാനദണ്ഡം

പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടർമാർ നിൽക്കാൻ. വോട്ട് രേഖപ്പെടുത്താൻ ബൂത്തിൽ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തിൽ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസർ നൽകും. വോട്ടർമാർ ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, കൈയുറ എന്നിവ ധരിക്കണം. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം.

 കൊവിഡ് രോഗികൾ

കൊവിഡുള്ളവർക്കും നിരീക്ഷണത്തിൽ ആകുന്നവർക്കും പി. പി. ഇ കിറ്റുകൾ ധരിച്ച് പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. വൈകിട്ട് അഞ്ചു മണി മുതൽ ഒരു മണിക്കൂർ സമയമുണ്ട്. ആറു മണിക്ക് ക്യുവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ.