ആലുവ: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നും എൻ.ഡി.എ വൻ മുന്നേറ്റം നടത്തുമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
അഴിമതിക്കും ഒത്തുതീർപ്പ് രാഷടിയത്തിനും വർഗീയതക്കുമെതിരേ കേരളത്തിലെ വോട്ടറന്മാർ ബാലറ്റിലൂടെ മറുപടി നൽകും. ആറ് പതിറ്റാണ്ടിലേറയായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മാറി മാറി ഭരിച്ച് തകർത്ത ഇടത് വലത് മുന്നണിക്കെതിരേയുള്ള മൂന്നാം ബദൽ രാഷടിയ ശക്തിയായി എൻ.ഡി.എ ഈ തിരഞ്ഞെടുപ്പോടെ ശക്തി പ്രാപിക്കും. ഭരണ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനള്ള ഇടത് മുന്നണിയുടെ കുതന്ത്രം വോട്ടറന്മാർ ചെറുത്ത് തോൽപ്പിക്കുമെന്നും കുരുവിള മാത്യൂസ് പറഞ്ഞു.