കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എല്ലാവ്യാപാരികളും തങ്ങളുടെ സമ്മതിദാനാവകാശം യുക്തിപൂർവം വിനിയോഗിച്ച് പൗരധർമം നിറവേറ്റണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആഹ്വാനം ചെയ്തു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വികസനത്തിനും ക്ഷേമത്തിനും മുൻതൂക്കം കൊടുത്തുകൊണ്ടായിരിക്കണം തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തേണ്ടതെന്നും അതുവഴി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും പ്രസിഡന്റ് ജി.കാർത്തികേയനും, ജനറൽ സെക്രട്ടറി കെ. എം. വിപിനും അഭ്യർത്ഥിച്ചു.