കൊച്ചി: ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള സ്ലീപ് ഡിസോഡേഴ്സ് ക്ലിനിക്ക് കൊച്ചി വി. പി.എസ്. ലേക്ക്ഷോർ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. നൂതന ടെക്‌നോളജി ഉപയോഗപ്പെടുത്തുയുള്ള ലെവൽ വൺ സ്ലീപ് ലാബുകളും തയ്യാറാക്കിയിട്ടുണ്ട്. ന്യൂറോളജിസ്റ്റ്, പൾമനോളജിസ്റ്റ്, ഇ.എൻ.ടി. ഡോക്ടർ എന്നിവരുൾപ്പെട്ട ടീമിന്റെ സേവനമാണ് സ്ലീപ് ഡിസോർഡേഴ്സ് ക്ലിനിക്കിൽ ലഭ്യമാവുക. കൂടാതെ ഉറക്കമില്ലായ്മ മൂലമുണ്ടായിട്ടുള്ള മാനസിക പിരിമുറുക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് സൈക്കോളജി, ന്യൂട്രിഷൻ വിഭാഗങ്ങളുടെ സേവനങ്ങളും സ്ലീപ് ക്ലിനിക്കിൽ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെയാണ് പ്രവർത്തനം. വിവരങ്ങൾക്ക്: 1800 313 8775