കൊച്ചി: പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ ഡോ .എസ് .സീതാരാമന്റെ നിര്യാണത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആനുശോചിച്ചു. പരിസ്ഥിതി പരിപാലനത്തിനും നദീ സംരക്ഷണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് കുരുവിള മാത്യൂസ് പറഞ്ഞു.