 
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പുത്തൻകോവിലകത്തെ കുഞ്ഞുണ്ണി രാജ കൊടുങ്ങല്ലൂർ വലിയ തമ്പുരാനാകും. വലിയ തമ്പുരനായിരുന്ന രാമവർമ്മ രാജയുടെ നിര്യാണത്തെ തുടർന്നാണ് പിൻഗാമിയായി കഞ്ഞുണ്ണി രാജ സ്ഥാനമേൽക്കുന്നത്. എറണാകുളം കാഷ്യു എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ റിട്ട. പബ്ലിസിറ്റി ഓഫീസറായിരുന്ന കുഞ്ഞുണ്ണി രാജ തൃപ്പൂണ്ണിത്തുറ തേവരക്കാവ് റോഡിലെ മഹാലക്ഷമി അപ്പാർട്ട്‌മെന്റിലാണ് ഇപ്പോൾ താമസിക്കുന്നത്. രാമവർമ്മ രാജയുടെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് 12 ദിവസത്തിനു ശേഷം മാത്രമെ സ്ഥാനം ഏറ്റെടുക്കുകയുള്ളൂ. കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും ഭവദാസൻ മുണ്ടനാടിന്റെയും മകനാണ് കുഞ്ഞുണ്ണി രാജ. ഹൈമവതി രാജായാണ് ഭാര്യ. മക്കൾ: രഘു, നന്ദിനി. മരുമക്കൾ: പരേതയായ സിന്ധു, രാജ് വർമ്മ. പേരക്കുട്ടി: ഗോവിന്ദ് വർമ്മ.
കാപ്
കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി സ്ഥാനം ഏറ്റെടുക്കുന്ന കുഞ്ഞുണ്ണി രാജ (87)