കളമശേരി: ഹരിതാഭയിൽ മുങ്ങി ഏലൂർ ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ പോളിംഗ് സ്റ്റേഷൻ. ഹരിതസേനയാണ് സമ്മതിദായക‌ർക്ക് കാഴ്ചയ്ക്ക് മിഴിവേകും വിധം പോളിംഗ് സ്റ്റേഷൻ ഈ വിധം ഒരുക്കിയത്.പച്ചയോല, കുരുത്തോല , ചേമ്പില, പനയോല, മൺപാത്രങ്ങൾ, കുപ്പികൾ , തുടങ്ങിയവ ഉപയോഗിച്ചാണ് പോളിംഗ് സ്റ്റേഷൻ അലങ്കരിച്ചത്. 6, 29, 30 എന്നീ മൂന്നു വാർഡുകളിലെ സമ്മതിദായകർ ഇവിടെയാണ് വോട്ടുകൾ രേഖപ്പെടുത്തുന്നത്. കുടിവെള്ളത്തിനായി മൺകൂജയും, മൺഗ്ലാസുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഉപയോഗശൂന്യമായ മാസ്ക്കുകൾ, പ്ളാസ്റ്റിക് വസ്തുക്കൾ എന്നിവ നിക്ഷേപിക്കാൻ തയ്യാറാക്കിയിട്ടുള്ളത്.