 
കേലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ആറു പഞ്ചായത്തുകളിലെ 186 ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പു സാമഗ്രികളാണ് വിതരണം ചെയ്തത്. സമയക്രമം തീരുമാനിച്ചിരുന്നതിനാൽ വിതരണം തിരക്കില്ലാതെ നടന്നു. രാവിലെ ഏഴിന് വിതരണം തുടങ്ങുമെന്ന് പറഞ്ഞിരുന്നതെങ്കിലും എട്ടു മണിയോടെയാണ് തുടങ്ങിയത്. പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക് ധരിക്കാനുള്ള പി.പി. ഇ കിറ്റുകൾ രാത്രി വൈകി ലഭിച്ചതിനാൽ വിതരണം ചെയ്യാൻ കഴിഞ്ഞില്ല.