ആലുവ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. എസ്. സീതാരാമന്റെ നിര്യാണത്തിൽ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. അൻവർ സാദത്ത് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.ഒ. ജോൺ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നാഷണലിസ്റ്റ്സ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ. ഗോപി എന്നിവർ അനുശോചിച്ചു. കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെരീഫ് ഉള്ളത്ത്, കേരള ജേർണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവരും അനുശോചിച്ചു.