കൊച്ചി: കൊവിഡ് ബാധിതരായ മുൻകേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബഹനാൻ എം.പിയും തപാൽ വോട്ട് ചെയ്തു. മറ്റു നേതാക്കളും പ്രമുഖരും ബൂത്തിലെത്തി വോട്ട് ചെയ്യും. ഹൈബി ഈഡൻ എം.പി മാമംഗലം എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 7.30 ന് വോട്ട് ചെയ്യും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ചിറ്റൂർ അനന്തമാർഗ് ഹൈസ്കൂളിലും ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറവൂർ മന്നം പാറപ്പുറം മദ്രസയിലും വോട്ട് ചെയ്യും. സി.പി.എം സംസ്ഥാന നേതാവ് പി. രാജീവ് കളമശേരി സെന്റ് പോൾസ് കോളേജിൽ വോട്ട് ചെയ്യും. സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ എറണാകുളം സെന്റ് മേരീസ് സ്കൂളിൽ രാവിലെ വോട്ട് ചെയ്യും.