 
വൈപ്പിൻ: എടവനക്കാട് 13-ാം വാർഡിൽ വൃശ്ചിക വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറി ദുരിതം നേരിടുന്ന നാട്ടുകാർ ഇന്നലെ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. ധർണ നദീ സംരക്ഷണസമിതി വൈസ് ചെയർമാൻ പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ടി എൻ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനും സമരക്കാർ തീരുമാനിച്ചിട്ടുണ്ട്.