
കളമശേരി: ഫാക്ട് ഉദ്യോഗമണ്ഡൽ ലേഡീസ് ക്ലബ്ബ് ഇത്തവണ പോളിംഗ് സ്റ്റേഷനാക്കി.സാധാരണ ഫാക്ട് സെൻട്രൽ സ്ക്കൂളാണ് പോളിംഗ് സ്റ്റേഷനായി പ്രയോജനപ്പെടുത്തിയിരുന്നത്. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി സ്ക്കൂൾ കെട്ടിടം പല സ്ഥാപനങ്ങൾക്കും ലീസിന് കൈമാറി. ഇതോടെ സ്കൂൾ ഉപയോഗിക്കാതെ കാട് പിടിച്ചു. ഈ സാഹചര്യത്തിലാണ് ടൗൺഷിപ്പിന്റെ മദ്ധ്യഭാഗത്ത് പ്രവർത്തിക്കുന്ന ലേഡീസ് ക്ലബ്ബ് പോളിംഗ് സ്റ്റേഷനാക്കാൻ തീരുമാനിച്ചത്. ഏഴാം വാർഡിലെ 690 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തും. വോട്ടർമാരിൽ ഭൂരിഭാഗം പേരും രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലുള്ളവരാണ്.