church

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ യാക്കോബായ സുറിയാനി പള്ളിയിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം കർന്നു.

ഇന്നലെ വൈകിട്ട് പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് ഭണ്ഡാരം തർന്ന് കിടക്കുന്നത് ആദ്യം കണ്ടത്.

മൂന്നു ഭണ്ഡാരങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. ഒരു ഭണ്ഡാരം സിമിത്തേരിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.പള്ളിയിലെ സി.സി.ടി.വിയിൽ നിന്ന് പുലർച്ചെ ഒരുമണിയോടെ മോഷ്ടാവ് ഭണ്ഡാരം പൊളിക്കുന്ന ദൃശ്യം ലഭിച്ചു.

കഴിഞ്ഞ ദിവസം ഭണ്ഡാരത്തിൽ നിന്നും നേർച്ചപ്പണം എടുത്തിരുന്നതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ല. ഉദയംപേരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.