കൊച്ചി: സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്തു.
പട്ടികയിൽ പേരില്ലാത്തതിനാ സൂപ്പർ താരം മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. നടൻ ദിലീപും ഭാര്യ കാവ്യാമാധവനും ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലും നടന്മാരായ ടിനി ടോം ചൂർണിക്കര ഗാരേജ് ഐശ്വര്യനഗർ ബൂത്തിലും സിദ്ദിഖ് കാക്കനാട് പാലച്ചുവട് സ്കൂളിലും നടി രമ്യാ നമ്പീശൻ ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസിലും നടനും തിരക്കഥാകൃത്തുമായ സംവിധായകൻ രഞ്ജി പണിക്കർ കടവന്ത്ര സെന്റ് ജോർജ് സ്കൂളിലും വോട്ട് ചെയ്തു.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ആലുവ പെരിയാർവാലി ഇറിഗേഷൻ ഓഫീസിൽ ഭാര്യ രാജേശ്വരിക്കൊപ്പം വോട്ട് ചെയ്തു.
ഹൈബി ഈഡൻ എം.പി മാമംഗലം എസ്.എൻ.ഡി.പി ഹാളിലും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പൈങ്ങോട്ടൂർ കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂളിലും ആന്റണി ജോൺ എം.എൽ.എ കോഴിപ്പള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ ഐ.ടി.ഐയിലും വോട്ട് ചെയ്തു.
പ്രൊഫ.എം.കെ. സാനു കരിത്തല സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വോട്ട് ചെയ്തു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ചിറ്റൂർ അനന്തമാർഗ് ഹൈസ്‌കൂളിലും ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറവൂർ മന്നം പാറപ്പുറം മദ്രസയിലും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ എറണാകുളം രുദ്രവിലാസം എൽ.പി സ്കൂളിലും വോട്ട് ചെയ്തു.
സി.പി.എം സംസ്ഥാന നേതാവ് പി. രാജീവ് കളമശേരി സെന്റ് പോൾസ് കോളേജിൽ വോട്ട് ചെയ്തു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ അങ്കമാലി കല്ലുപാലം ഈസ്റ്റ് അങ്കണവാടിയിലും വോട്ട് ചെയ്തു.
സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ എറണാകുളം സെന്റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്തു.
യാക്കോബായസഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മാതിരപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തു.
കൊവിഡ് ബാധിതരായ മുൻകേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബഹനാൻ എം.പിയും തപാൽ വോട്ട് കഴിഞ്ഞ ദിവസം ചെയ്തിരുന്നു. നിരീക്ഷണത്തിൽ കഴിയുന്ന ബെന്നി ബെഹനാന്റെ ഭാര്യ ഷേർളിയും മകൾ വീണയും പോസ്റ്റൽ വോട്ട് ചെയ്തു.