
കൊച്ചി: ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി.എം. തുളസിദാസിന്റെ ഭാര്യ രവിപുരം ടെംപിൾ ലെയിൻ രോഹിണിയിൽ അഡ്വ. ദേവകിക്കുട്ടി (80) നിര്യാതയായി. ജസ്റ്റിസ് തുളസിദാസ് ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേൽക്കുന്നതുവരെ ദേവകിക്കുട്ടി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. സംസ്കാരം രവിപുരം ശ്‌മശാനത്തിൽ നടത്തി. മകൾ : പ്രീത മേനോൻ. ഭർത്താവ്: ഡോ. പ്രവീൺ മേനോൻ. (ഇരുവരും യു.കെ.). ഹരി, പാർവതി എന്നിവർ പേരക്കുട്ടികളാണ്.