haritha-booth
ഹരിതബൂത്തായിരുന്ന എച്ച്.എ.സി എൽ.പി സ്‌കൂൾ പ്രവേശന കവാടം

ആലുവ: നഗരസഭയിലെ ഏക ഹരിതബൂത്തായിരുന്നു 12- ാം വാർഡിൽ നഗരസഭാ ഓഫീസിന് സമീപമുള്ള എച്ച്.എ.സി എൽ.പി സ്‌കൂൾ. കളമശേരി പോളിടെക്‌നിക്കിലെ എൻ.എസ്.എസ് വാളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഹരിത ബൂത്തൊരുക്കിയത്. പ്രവേശന കവാടത്തിലും സ്‌കൂളിന്റെ തൂണുകളിലും മറ്റും പനയോല, തെങ്ങോല, കുരുത്തോല, ചേമ്പില എന്നിവ ഉപയോഗിച്ച് ആകർഷകമാക്കിയിരുന്നു. ഹരിത ബൂത്താണെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമെല്ലാം അറിഞ്ഞത് എൻ.എൻ.എസ് വാളണ്ടിയർമാർ എത്തിയപ്പോഴാണ്. വാളണ്ടിയർമാരുടെ സേവനം വോട്ടെടുപ്പ് അവസാനിക്കുംവരെ പോളിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നു.