മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലും എട്ട് പഞ്ചായത്തുകളിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരം. രാവിലെ മുതൽ നീണ്ട നിരതന്നെ ബൂത്തുകളിൽ കാണപ്പെട്ടു.

173 ബൂത്തുകളാണ് ആകെ ഉണ്ടായിരുന്നത്. വൈകിട്ട് 4ആയപ്പോൾ പായിപ്രയിൽ 73.94% പോളിംഗ് രേഖപ്പെടുത്തി. വാളകം: 72.44, മാറാടി : 68.74, ആരക്കുഴ: 73.27, ആവോലി: 70.78, മഞ്ഞളളൂർ: 65.82, കല്ലൂർക്കാട്: 64.64, ആയവന : 73.19, നഗരസഭ: 75.94 എന്നിങ്ങിനെയായിരുന്നു പോളിംഗ് ശതമാനം.