election
കേരള ബാങ്ക് ചെയർമാനും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ നഗരസഭ 21 -ാം വാർഡിലെ എസ്.എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ ബൂത്തിൽ വോട്ടു രേഖപെടുത്തുന്നതിനായി രാവിലെ തന്നെ ക്യൂവിൽ നിൽക്കുന്നു. എൽ.ഡി.എഫ്. സ്ഥാനാർത്ഥി യു.ആർ.ബാബു സമീപം

മൂവാറ്റുപുഴ: പ്രമുഖർ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. എൽദോ എബ്രഹാം എം.എൽ.എ ,ഭാര്യ ഡോ.ആഗിറോസിനൊപ്പം പായിപ്ര പഞ്ചായത്ത് 21 -ാം വാർഡിലെ തൃക്കളത്തൂർ ഗവ.എൽ.പി.ജി സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്തു.

• കേരള ബാങ്ക് ചെയർമാനും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ ഭാര്യ ശാന്തയോടൊപ്പം മൂവാറ്റുപുഴ നഗരസഭ 21 -ാം വാർഡിലെ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്ക്കൂൾ ബൂത്തിൽ രാവിലെ 7ന് എത്തി.

• മുൻ എം.എൽ.എ യും കേരള കോൺഗ്രസ് നേതാവുമായ ജോണി നെല്ലൂർ ആരക്കുഴ പഞ്ചായത്തിലെ 13 -ാം വാർഡിൽ പെട്ട പെരുമ്പല്ലൂർ എസ്.എച്ച്.എസ്.എൽ.പി സ്കൂൾ ബൂത്തിൽ വോട്ടു ചെയ്തു.

• മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ് മൂവാറ്റുപുഴ നഗരസഭ രണ്ടാം വാർഡിലെ ചൊറിയൻ ചിറ അങ്കണവാടിയിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ടു ചെയ്തത്.