s-jayakrishnan-bjp-
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറവൂർ കോട്ടുവള്ളി പഞ്ചായത്തിലെ മന്നം പാറപ്പുറം മദ്രസയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു.

പറവൂ‌‌‌‌‌‌‌‌‌‌ർ: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ത്രീകളുൾപ്പടെ കൂട്ടത്തോടെ വോട്ട് ചെയ്യുന്നത് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് വിജയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. പറവൂർ കോട്ടുവള്ളി പഞ്ചായത്തിലെ മന്നം പാറപ്പുറം മദ്രസയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും വികസന മുരടിപ്പുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചചെയ്യപ്പെട്ടത്. ജനങ്ങളുടെ വികാരം മറ്രു രണ്ടു മുന്നണികൾക്കും എതിരാണെന്നും ജയകൃഷ്ണൻ പറഞ്ഞു. ഭാര്യ ശ്രീകല, മകൻ വിഗ്നേഷ് എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.