election
പായിപ്ര ഗ്രാമ പഞ്ചായത്തിലെ തൃക്കളത്തൂർ ഗവ.എൽ.പി.ജി സ്കൂളിലെ ബൂത്തിൽ ഭാര്യ സമേതനായി എത്തി വോട്ടു രേഖപെടുത്തിയതിനുശഷം എൽദോഎബ്രാഹാം എം.എൽ.എയും ഭാര്യ ഡോ.ആഗിറോസിയും കൈയുയർത്തി സന്തോഷം പങ്കുവക്കുന്നു.

മൂവാറ്റുപുഴ: എൽ.ഡി.എഫ് മൂവാറ്റുപുഴയിൽ ചരിത്ര വിജയം നേടുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. പായിപ്ര ഗ്രാമ പഞ്ചായത്തിലെ തൃക്കളത്തൂർ ഗവ.എൽ.പി.ജി സ്കൂളിലെ ബൂത്തിൽ എത്തി വോട്ടു രേഖപെടുത്തിയതിനുശഷം സംസാരിക്കുകയായിരുന്നു എം.എൽ.എ.

നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തിലും നഗരസഭയിലും മുന്നണി വൻ വിജയം നേടും. യു.ഡി.എഫ് ഭരിച്ചിരുന്ന പായിപ്ര ,ആയവന, മഞ്ഞള്ളൂർ, പോത്താനിക്കാട്, പൈങ്ങോട്ടൂർ, ആരക്കുഴ ,കല്ലൂർക്കാട് പഞ്ചായത്തുകൾ ഇത്തവണ എൽ.ഡി.എഫ് ഭരിക്കും. മാറാടി,ആവോലി, വാളകം, പാലക്കുഴ, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തുമെന്നും എം.എൽ.എ അവകാശപ്പെട്ടു.