marrage-vote
വിവാഹത്തിനുശേഷം നീറിക്കോട് ഗവ. യു.പി സ്കൂളിലെ ബൂത്തിലെത്തിയ വരനും വധുവും

പറവൂർ: വിവാഹച്ചടങ്ങിനുശേഷം വരന്റെ വീട്ടിലേയ്ക്ക് വരുംവഴി വരനും വധുവും വോട്ടുചെയ്തു. നീറിക്കോട് പുത്തൻവീട്ടിൽ ഹരിഹരന്റെ മകൻ ആശീഷും വൈക്കം ഉദയനാപുരം ഇത്തിപ്പുഴ വീട്ടിൽ അംബുജാക്ഷന്റെ മകൾ പാർവതിയും തമ്മിൽ ഇന്നലെ രാവിലെ വധൂഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം. വരന്റെ വീട്ടിലേക്ക് വരുംവഴി വധു ഉദയാനാപുരം സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്തു. മൂന്നു മണിയോടെ വരനോടൊപ്പം വധുവും നീറിക്കോട് ഗവ. യു.പി സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിലെത്തി. തിരക്കില്ലാതിരുന്നതിനാൽ വരനും വീട്ടുകാരും ക്യൂ നിൽക്കാതെ തന്നെ വോട്ടുചെയ്തു മടങ്ങി. ബൂത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥികൾ വധൂവരന്മാർക്ക് വിവാഹാശംസകൾ നേർന്നു. എൻജിയറിംഗ് ബിരുദ്ധദാരികളായ രണ്ടു പേരും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.