vote
വോട്ടിനുശേഷം വൃദ്ധ ദമ്പതികൾ

കോലഞ്ചേരി: തൊണ്ണൂറിന്റെ നിറവിലും നവദമ്പതികളെ പോലെ കൈ പിടിച്ച് വോട്ടവകാശം വിനിയോഗിക്കാനായി അവരെത്തി. കോലഞ്ചേരി പെരിങ്ങോൾ പുന്നക്കൽ ചാക്കോവർഗീസ് (95), ഭാര്യ ശോശാമ്മ വർഗീസ് (90) എന്നിവരാണ് പ്രായാവശതകൾക്കിടയിലും

ഐക്കരനാട് പഞ്ചായത്തിലെ കോലഞ്ചേരി കോടതി ജംഗ്ഷൻ ഗ്രാമകേന്ദ്രം ബൂത്തിൽ വോട്ടുചെയ്തത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറിയിലെ അദ്ധ്യപകനായ മകനോട് പോളിംഗിനു തലേന്നു തന്നെ വോട്ട് ചെയ്യണമെന്ന് ഇരുവരും ആവശ്യമുന്നയിച്ചിരുന്നു.