കിഴക്കമ്പലം: പഞ്ചായത്തിലെ കുന്നത്തുകുടി വാർഡിൽ വോട്ടിംഗ് യന്ത്റം പണിമുടക്കിയതിനെത്തുടർന്ന് ഒന്നര മണിക്കൂർ നേരം വോട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നു. പിന്നീട് പുതിയ മെഷീൻ എത്തിച്ചതിനു ശേഷമാണ് പുനരാരംഭിക്കാനായത്. കാനാമ്പുറം വാർഡ്, പട്ടിമറ്റം ജമാഅത്ത്, കുമ്മനോട് സ്‌കൂൾ ബൂത്ത് എന്നിവിടങ്ങളിലും യന്ത്റത്തകരാർ ഉണ്ടായെങ്കിലും ഉടൻ പരിഹരിച്ചു.