birthday
ആലുവ നഗരസഭ ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസി സെബാസ്റ്റ്യന്റെ 44 -ാം പിറന്നാൾ ദിനത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗെയിൽസ് ദേവസി പയ്യപ്പിള്ളി കേക്ക് നൽകുന്നു.

ആലുവ: നഗരസഭ ഒന്നാംവാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പിറന്നാളാഘോഷം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസി സെബാസ്റ്റ്യന്റെ 44 -ാം പിറന്നാളായിരുന്നു ഇന്നലെ. വിവരമറിഞ്ഞ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗെയിൽസ് ദേവസി പയ്യപ്പിള്ളി വൈകിട്ട് ആറിന് പോളിംഗ് അവസാനിച്ച ഉടൻ കേക്ക് മുറിക്കാൻ അവസരമൊരുക്കുകയായിരുന്നു. പോളിംഗ് സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയായിരുന്നു കേക്ക് മുറിക്കൽ. എൻ.ഡി.എ സ്ഥാനാർത്ഥി ഇല്യാസ് അലി, 26 -ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സീനത്ത് മൂസാക്കുട്ടി, എൽ.ഡി.എഫ് സ്ഥാനാർത്ഥി മിസ്റി ബാനു എന്നിവരും വിവിധ മുന്നണി പ്രവർത്തകരും പങ്കെടുത്തു.