 
പറവൂർ: കതിർമണ്ഡപത്തിൽ നിന്നും പോളിംഗ് ബൂത്തിലേക്ക് വധൂവരൻമാർ എത്തി. ചിറ്റാറ്റുകര പഞ്ചായത്ത് പതിനാറാം വാർഡിലെ വോട്ടറായ പട്ടണം തൈച്ചേരിൽ രാധാകൃഷ്ണന്റെ മകൻ ലിവിനാണ് വിവാഹശേഷം വീട്ടിൽ കയറുന്നതിന് മുന്നേ വോട്ടുചെയ്യാൻ മണവാട്ടിയുമായി പോളിംഗ് ബൂത്തിലെത്തിയത്. പള്ളിപ്പുറം പുന്നക്കപറമ്പിൽ ഷാജുവിന്റെ മകൾ ശാരികയാണ് വധു. ബൂത്തിൽ ഇരുവരും ഒന്നിച്ച് എത്തിയെങ്കിലും ലിവിന് മാത്രമേ ഇവിടെ വോട്ടുണ്ടായിരുന്നുള്ളു. വധുവരൻമാർ സ്ഥാനാർത്ഥികളോടൊപ്പം ഫോട്ടോ എടുത്താണ് മടങ്ങിയത്. ദുബായിൽ എൻജിനിയറായ ലിവിൻ 25ന് ശാരികയോടൊപ്പം തിരിച്ചുപോകും.