nda-booth-fire-
ഏഴിക്കര രണ്ടാം വാർഡിൽ എൻ.ഡി.എ ബൂത്ത് ഓഫീസ് കത്തിയ നിലയിൽ.

പറവൂർ: ഏഴിക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിലെ രണ്ടാംനമ്പർ എൻ.ഡി.എ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ചില രാഷ്ട്രീയ നേതാക്കളുടെ അറിവോടെ സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. പഞ്ചായത്തിൽ തിരഞ്ഞടുപ്പ് പ്രഖ്യാപിക്കുംമുമ്പ് പ്രദേശത്തെ നിരവധിപേർ ബി.ജെ.പിയിൽ ചേർന്നിരുന്നു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷത്തിന് ശ്രമിക്കുന്ന ക്രിമിനലുകൾക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.