aisha-bava
പേരക്കിടാങ്ങളോടൊപ്പം ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ടുചെയ്തുമടങ്ങുന്ന അയിഷ ബാവ

നെടുമ്പാശേരി: 96കാരി അയിഷ ബാവയുടെ വോട്ട് ഇത്തവണയും മുടങ്ങിയില്ല. ഏഴരപ്പതിറ്റാണ്ടായി വോട്ട് മുടക്കാത്ത ചെങ്ങമനാട് നാലാംവാർഡ് പനയക്കടവ് കരിയമ്പിള്ളി വീട്ടിൽ പരേതനായ ബാവയുടെ ഭാര്യ അയിഷയാണ് വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും വോട്ട് രേഖപ്പെടുത്തിയത്.

ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്‌കൂൾ ബൂത്തിൽ ഉച്ചയ്ക്ക് ശേഷം പേരക്കുട്ടികൾക്കൊപ്പമത്തെിയാണ് വോട്ട് ചെയ്തത്. പോളിംഗ് ബൂത്തിലേക്കത്തെുന്ന സ്‌കൂൾ ഗ്രൗണ്ടിൽ പ്രവേശിക്കാൻ നടകളിറങ്ങി നടക്കേണ്ടിവന്നു. ബൂത്തിലത്തെിയപ്പോഴേക്കും അവശയായെങ്കിലും അതെല്ലാം സഹിച്ചു. അൽപ്പം ബുദ്ധിമുട്ടിയെങ്കിലും വോട്ടുമുടക്കാതെ ചെയ്യാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു അയിഷയുടെ പ്രതികരണം.