salim-kumar

പറവൂർ: നടൻ സലിംകുമാറിന് വോട്ട് ചെയ്യാനായില്ല. തൃശൂർ പാർപ്പൂക്കരയിൽ ഷൂട്ടിംഗിന് ശേഷം വോട്ട് ചെയ്യാൻ മടങ്ങിയെങ്കിലും സമയത്ത് എത്താനായില്ല. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ബൂത്തായ മുനമ്പം കവലയിലുള്ള സെന്റ് ജോസഫ് പാരിഷ് ഹാളിലായിരുന്നു വോട്ട്. ഭാര്യയും മക്കളും നേരത്തെയെത്തി വോട്ട് ചെയ്തു. വോട്ട് ചെയ്യാൻ സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്ന് സലിംകുമാർ പറഞ്ഞു.