mammootty

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സൂപ്പർ താരം മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. ബുധനാഴ്ച വൈകിട്ടാണ് ഇക്കാര്യമറിഞ്ഞത്. നടൻ ദിലീപും ഭാര്യ കാവ്യാമാധവനും ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലും നടന്മാരായ ടിനി ടോം ചൂർണിക്കര ഗാരേജ് ഐശ്വര്യനഗർ ബൂത്തിലും സിദ്ദിഖ് കാക്കനാട് പാലച്ചുവട് സ്‌കൂളിലും വോട്ടിട്ടു.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ആലുവ പെരിയാർവാലി ഇറിഗേഷൻ ഓഫീസിൽ ഭാര്യ രാജേശ്വരിക്കൊപ്പം വോട്ട് ചെയ്തു. ഹൈബി ഈഡൻ എം.പി മാമംഗലം എസ്.എൻ.ഡി.പി ഹാളിലും ഡീൻ കുര്യാക്കോസ് എം.പി പൈങ്ങോട്ടൂർ കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂളിലും മുൻമന്ത്രി കെ. ബാബു തൃപ്പൂണിത്തുറ സംസ്കൃത സ്കൂളിലും വോട്ടിട്ടു.

സീറോ മലബാർ സഭാതലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് സ്‌കൂളിലും യാക്കോബായസഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മാതിരപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു.

കൊവിഡ് ബാധിതരായ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബഹനാൻ എം.പിയും കഴിഞ്ഞ ദിവസം തപാൽ വോട്ട് ചെയ്തിരുന്നു.