ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 80.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 35,485 വോട്ടർമാരിൽ 28,420 പേർ വോട്ട് ചെയ്തു. പുരുഷവോട്ടർമാരിൽ 81.58 ശതമാനവും സ്ത്രീ വോട്ടർമാരിൽ 78.71 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. എടയാർ 18 -ാം വാർഡിലാണ് ഏറ്റവുമധികം പോളിംഗ്. 86.76 ശതമാനം. 1797 വോട്ടർമാരിൽ 1559 പേർ വോട്ട് ചെയ്തു. തൊട്ടുതാഴെ കയന്റിക്കര 13 -ാം വാർഡിൽ 86.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കണിയാംക്കുന്ന് നാലാം വാർഡിലാണ് ഏറ്റവും കുറവ് പോളിംഗ് . ഇവിടെ 67.68 ശതമാനം പേരാണ് വോട്ടുചെയ്തത്.