കോലഞ്ചേരി: കൊവിഡ് രോഗി വോട്ടു ചെയ്യാനെത്തിയെന്ന് വ്യാജ പ്രചാരണം, വെട്ടിയ്ക്കൽ എൽ.പി സ്കൂൾ ബൂത്തിൽ വാക്കേറ്റം. വൈകിട്ട് 4.45 ഓടെയാണ് സംഭവം. ഒരേ പേരിലും അഡ്രസ്സിലുമുള്ള രണ്ടു പേരിൽ ഒരാൾ ആദ്യമെത്തി വോട്ടു ചെയ്തിരുന്നു. ഇതേ പേരിലുള്ള രണ്ടാമൻ എത്തിയതോടെയാണ് തർക്കമുണ്ടായത്. ഇദ്ദേഹം ക്വാറന്റൈനിലാണ് , ഇതേ വോട്ട് നേരത്തെ ചെയ്തെന്നാണ് ആക്ഷേപമുയർന്നത്. എന്നാൽ വോട്ടേഴ്സ് ലിസ്റ്റ് നോക്കി കാര്യങ്ങൾ ബോദ്ധ്യപ്പെട്ട ശേഷം വോട്ടു രേഖപ്പെടുത്താൻ അനുവദിച്ചു. ആശ പ്രവർത്തകയോടൊപ്പമായിരുന്ന ഇയളെത്തിയത്. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവായതിനാലാണ് വോട്ടു ചെയ്യിക്കാനെത്തിച്ചതെന്നാണ് ആശ പ്രവർത്തക പറഞ്ഞത്.