ppe-kit
മകന് കൊവിഡായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പി.പി.ഇ കിറ്റിട്ട് വോട്ടു ചെയ്യാൻ കാത്തു നില്ക്കുന്നു

കോലഞ്ചേരി: മകന് കൊവിഡ് പോസ്​റ്റീവായതിനെ തുടർന്ന് ക്വാറന്റൈനിലായ കുടുംബാംഗങ്ങൾ പി.പി.ഇ കി​റ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി. പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് ജി. എൽ.പി.എസിലാണ് നാലംഗ കുടുംബം പി.പി.ഇ കി​റ്റ് ധരിച്ചെത്തി വോട്ട് ചെയ്തത്. വൈകിട്ട് ആറ് മണിയോടെ ആംബുലൻസിൽ എത്തിയ ഇവർ വോട്ട് രേഖപ്പെടുത്തി അതേ വാഹനത്തിൽ മടങ്ങി