election
ഏലൂർ നഗരസഭയിലെ വാർഡ് 17 ൽ മത്സരിച്ച സ്ഥാനാർത്ഥികളും സുഹൃത്തുക്കളും

കളമശേരി: പരസ്പരം പോരാടിയവർ തദ്ദേശ തിരഞ്ഞെടുപ്പിന് തിരശീല വീണപ്പോൾ കാമറയ്ക്കു മുന്നിൽ ഒന്നായി. മത്സരത്തിന്റെ വീറും വാശിയും കഴിഞ്ഞു. ഇനി സൗഹൃദത്തിന്റെ നാളുകളെന്നാണ് എല്ലാവരും പറഞ്ഞത്. ഏലൂർ നഗരസഭയിലെ പതിനേഴാം വാർഡിൽ മുന്നണി സ്ഥാനാർത്ഥികളായിരുന്നു മൂവരും. എൽ.ഡി.എഫ് സ്ഥാനാർത്ഥി മുൻ ചെയർപെഴ്സൺ സി.പി. ഉഷ, എൻ.ഡി.എ.സ്ഥാനാർത്ഥി ഭായ് ഗോപി, യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീലത എന്നിവരോടൊപ്പം സിനിമാനടനും ഇടതുമുന്നണി പ്രവർത്തകനുമായ ഹുസൈൻ കോയ, കായികതാരവും അഭിനേത്രിയുമായ ഗീത വി.മേനോൻ, നാടക കലാകാരനും ഇടതു പ്രവർത്തകനുമായ ഡേവിസ്, വർഗീസ് എന്നിവരാണ് സൗഹൃദം പങ്കുവച്ചത്.