പറവൂർ: പറവൂർ നഗരസഭ പതിനെട്ടാം വാർഡ് കേസരി കോളേജ് ബൂത്തിൽ വി.ഡി. സതീശൻ എം.എൽ.എ വോട്ടെടുപ്പിന്റെ തുടക്കത്തിൽത്തന്നെ വോട്ട് ചെയ്തു. എസ്. ശർമ്മ എം.എൽ.എ പറവൂർ നഗരസഭ 29-ാം വാർഡിലെ പെരുമ്പടന്ന എൽ.പി സ്കൂളിൽ ഒമ്പതിനെത്തി വോട്ട് ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറവൂർ നഗരസഭ എട്ടാം വാർഡ് കച്ചേരിപ്പടി സെന്റ് ജെർമയിൻസ് എൽ.പി സ്കൂളിൽ എട്ടിനെത്തി വോട്ട് ചെയ്തു.