ആലുവ: കൊവിഡുമായി ബന്ധപ്പെട്ട് ക്വാറന്റെയിനിൽ ഇരിക്കുന്നവർക്കായി പോളിംഗിന്റെ അവസാന ഒരു മണിക്കൂറോളം സൗകര്യമേർപ്പെടുത്തിയിരുന്നു. നഗരസഭ നാലാംവാർഡിൽ തോട്ടക്കാട്ടുകര സ്കൂളിൽ 12 പേർ വോട്ട് രേഖപ്പെടുത്തി. കാർഡ് പരിശോധനയ്ക്കും വിരലിൽ മഷിഅടയാളം രേഖപ്പെടുത്തുന്നതിനായും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഈ സമയം പി.പി.ഇ കിറ്റ് ധരിച്ചാണ് ബൂത്തിലിരുന്നത്.