choorakkaadu-school
നഗരസഭ വാർഡ് 28 ൽചൂരക്കാട് സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയവരുടെ തിരക്ക്

തൃപ്പൂണിത്തുറ: നഗരസഭാ പ്രദേശത്തെ ചില പോളിംഗ് ബൂത്തുകളിൽ മെഷീൻ തകരാറുണ്ടായതൊഴിച്ചാൽ പൊതുവെ ശാന്തമായ അന്തരീക്ഷത്തിലാണ് പോളിംഗ് നടന്നത്. 28-ാം വാർഡിലെ ചൂരക്കാട് സ്കൂളിലെ പോളിംഗ് ബൂത്തിൽ രാവിലെ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് ഒരുമണിക്കൂർ പോളിംഗ് മുടങ്ങി. ഇവിടെ പുതിയ മെഷീൻ എത്തിച്ചാണ് പോളിംഗ് പുനരാരംഭിച്ചത്. അമ്പലം വാർഡിലെ പാലസ് സ്കൂളിൽ മെഷീൻ കേടായതിനെത്തുടർന്ന് അരമണിക്കൂർ പോളിംഗ് തടസപ്പെട്ടു. ഇവിടെയും പുതിയ മെഷീൻ കൊണ്ടുവന്നാണ് പോളിംഗ് പുനരാരംഭിച്ചത്. പത്തൊൻപതാം വാർഡിൽ പോളിംഗ് സാവധാനത്തിലായതിനെത്തുടർന്ന് പുറത്ത് നീണ്ടനിരയായി.ഏഴാം വാർഡിൽ എരൂർ മാത്തൂർ സ്കൂളിലും പോളിംഗ് താമസം മൂലം നീണ്ട നിരയായിരുന്നു