പറവൂർ: ക്വാറന്റെയിനിൽ കഴിയവേ പോസ്റ്റൽ വോട്ട് ചെയ്തയാൾ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത് പ്രതിഷേധത്തിനിടയാക്കി. ചിറ്റാറ്റുകര പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ നീലേശ്വരം കരയോഗം ഹാളിലെ ബൂത്തിലാണ് സംഭവം.ഇയാൾ വോട്ടു ചെയ്യാനെത്തിയപ്പോൾ യു.ഡി.എഫ് ഏജന്റുമാരാണ് തടഞ്ഞത്. തുടർന്ന് കൂടുതൽ അവകാശവാദത്തിന് നിൽക്കാതെ വോട്ടർ മടങ്ങിപ്പോയി.