അങ്കമാലി: അങ്കമാലി നഗരസഭയിൽ 80.41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തുടക്കത്തിൽ പോളിംഗ്
മന്ദഗതിയിലായിരുന്നു.തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 8.14 ശതമാനമായിരുന്നു പോളിംഗ്.ഒരു മണിക്കൂർ പിന്നിട്ടപ്പൾ അത് 16.81 ആയി ഉയർന്നു.സമയം 10.15 ആയപ്പോൾ പോളിങ് 26.63 ശതമാനത്തിലെത്തി.ഒരു സമയത്തും ബൂത്തുകളിൽ വോട്ടർമാരുടെ വൻനിര രൂപപ്പെട്ടില്ല. ഉച്ചയ്ക്കുശേഷം ബൂത്തുകളിലെ തിരക്ക്
തീരെ കുറഞ്ഞു.നായത്തോട് സ്‌കൂൾ,ചെത്തിക്കോട്,സെയ്ന്റ് ജോസഫ് സ്‌കൂൾ,ഹോളി
ഫാമിലി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ തിരക്ക് അനുഭവപ്പെട്ടു. നഗരസഭയിൽ 30 വാർഡുകളിലായി 27,739 വോട്ടർമാരുള്ളത്. 30 വാർഡുകളിലായി 31 പോളിംഗ് സ്‌റ്റേഷനുകളുണ്ടായിരുന്നു. 28-ാം വാർഡിലാണ് രണ്ട്
പോളിംഗ് സ്‌റ്റേഷനുകളുണ്ടായിരുന്നത്.