
കൊച്ചി: ജില്ലയിൽ പൊതുവെ സ്ഥിതി മെച്ചപ്പെടുമെങ്കിലും കൊച്ചി നഗരസഭയിലെ വോട്ടിംഗ് കുറഞ്ഞത് ആശങ്കപ്പെടുത്തുന്നതാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ വോട്ട് വർദ്ധിച്ചത് യു.ഡി.എഫിന് ഗുണകരമാകും. മുനിസിപ്പാലിറ്റികളിൽ ഭരണം നിലനിറുത്താനും കൂടുതൽ നേടാനും കഴിയും. ജില്ലാപഞ്ചായത്തിലുൾപ്പെടെ ഭരണം നിലനിറുത്താൻ കഴിയും.
കൊച്ചി കോർപ്പറേഷനിൽ കൊവിഡ് ആശങ്കയാണ് വോട്ടിംഗ് കുറച്ചത്. യു.ഡി.എഫിന് സ്വാധീനമുള്ള ചില ഡിവഷനുകളിൽ വലിയ തോതിൽ വോട്ട് ചെയ്യാതായിട്ടുണ്ട്. പശ്ചിമകൊച്ചിയിലെ ഡിവിഷനുകളിൽ വോട്ടിംഗ് കുറഞ്ഞത് ആശങ്കപ്പെടുത്തുന്നതാണ്. കോർപ്പറേഷൻ ഭരണത്തിന്റെ കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.