wipper

കോലഞ്ചേരി: തണുപ്പ് കാലത്ത് വീടുകൾക്ക് സമീപമെത്തുന്ന വിഷപ്പാമ്പാണ് അണലി. ഡിസബർ, ജനുവരി മാസങ്ങളിലാണ് ഇവയുടെ കാലം. വലിയ വിഷപ്പല്ലുള്ള ഒരു പാമ്പ് കൂടിയാണിത്.

രാത്രിയാണ് സഞ്ചാരം. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. വിറകുപുര, പഴയ കല്ലുകൾ, മരങ്ങൾ, ഓടുകൾ, ചപ്പുചവറുകൾ, എലി മാളങ്ങൾ എന്നിവയാണ് പ്രിയം. കടി കൊണ്ടാൽ രക്തം ഒലിച്ചുകൊണ്ടേയിരിക്കും. നീര്, വേദന, മൂത്രതടസം എന്നിങ്ങനെയാണ് ബുദ്ധിമുട്ടുകൾ. കടിയേറ്റ് രക്ഷപ്പെട്ടാലും മാസങ്ങളോളം ചികിൽസ വേണ്ടി വരും.

മുൻകരുതൽ

• കടിയേ​റ്റയാൾക്ക് ഉടനെ പൂർണ വിശ്രമം.

• വെള്ളമോ ഭക്ഷണമോ കൊടുക്കരുത്

• കടി കൊണ്ടമുറിവ് സോപ്പിനാൽ കഴുകകുക.
• ഭയപ്പെടുത്തരുത്, സമാധാനിപ്പിക്കുക.
• കടി കൊണ്ടഭാഗം കീറി മുറിക്കരുത്

• കടിയേ​റ്റയാളെ നിരപ്പുള്ളിടത്ത് കിടത്തുക.
• ഉടൻചികിൽസ ഉറപ്പക്കാകുക

കടി കൊള്ളാതിരിക്കാൻ

• രാത്രി ടോർച്ചുമായി ഇറങ്ങുക

• ചെരുപ്പ്, ഷൂസ് ധരിക്കുക.
• മാളങ്ങൾക്ക് സമീപം നിൽക്കരുത്.

പാമ്പു കടിയേറ്റാൽ

ചികിത്സിക്കാവുന്ന

ആശുപത്രികൾ

• സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
• ജനറൽ ആശുപത്രി, എറണാകുളം.
• കോലഞ്ചേരി മെഡിക്കൽ മിഷൻ.
• മാർ ബസേലിയോസ്, കോതമംഗലം
• ചാരിസ് ഹോസ്പി​റ്റൽ, മൂവാ​റ്റുപുഴ.
• ലി​റ്റിൽ ഫ്‌ളവർ അങ്കമാലി.
• മെഡിക്കൽ ട്രസ്​റ്റ് എറണാകുളം.
• ആസ്​റ്റർ മെഡിസി​റ്റി, എറണാകുളം.
• അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
• ലേക് ഷോർ ഹോസ്പി​റ്റൽ, എറണാകുളം.

• സെൻറ് ജോർജ് ഹോസ്പി​റ്റൽ, വാഴക്കുളം.
• താലൂക്ക് ആശുപത്രി, പറവൂർ