കൊച്ചി: ടാറ്റ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് 2020 ക്ലസ്റ്റർ ഏഴ് ഫൈനലിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പന്തളം ശാഖയിലെ ബോബിൻ ജേക്കബ് എൻ.സി. വിജയിയായി. ചെന്നൈ ഒഴികെ തമിഴ്‌നാട്, കേരളം, ആൻഡമാൻ നിക്കോബാർ, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരിച്ചത്. 35,000 രൂപയും സെമിഫൈനൽ മത്സരിച്ച് ദേശീയ ഫൈനലിലേയ്ക്ക് യോഗ്യത നേടാനുള്ള അവസരവുമാണ് വിജയിക്ക് ലഭിച്ചത്. കോയമ്പത്തൂർ ചെന്നൈ സിൽക്ക്‌സിലെ യോഗേഷ് പൈ റണ്ണർ അപ്പായി. 18,000 രൂപയാണ് സമ്മാനം.ഓൺലൈനിൽ നടത്തിയ 12 ക്ലസ്റ്ററകളുടെ ഫൈനലുകളിലെ വിജയികൾ സെമിഫൈനലിൽ മത്സരിക്കും. അവസാനഘട്ടത്തിൽ ആറ് വിജയികൾ ദേശീയ ഫൈനലിന് യോഗ്യത നേടും. ഫൈനൽ മത്സരം ഡിസംബറിലാണ് നടക്കുക. ദേശീയതലത്തിൽ വിജയിയാകുന്നവർക്ക് 2.5 ലക്ഷം രൂപയും ടാറ്റ ക്രൂസിബിൾ ട്രോഫിയുമാണ് ലഭിക്കുക. പിക്ക്‌ബ്രെയിൻ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ്മാസ്റ്റർ ഗിരി ബാലസുബ്രമണ്യമാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.