കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബി.ടെക് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 14 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ജനറൽ വിഭാഗത്തിലും ( 1 ഒഴിവ്) മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും (06) ഒഴിവുകളുണ്ട്. കെ.ഇ.എ.എം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം രാവിലെ 9.30 ന് എറണാകുളം പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് ഹാജരാകണം.