തൃക്കാക്കര: തൃക്കാക്കരയിലെ ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമെന്ന് ഉറപ്പിച്ച് ഇടതും വലതും. നിലമെച്ചപ്പെടുത്തുമെന്നും അട്ടിമറി വിജയങ്ങളുണ്ടാകുമെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ. നാല്പത്തി മൂന്ന് വാർഡുകിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൂട്ടിയും കിഴിച്ചും നേട്ടങ്ങളും വീഴ്ചകളും വിലയിരുത്തുകയാണ് മൂന്ന് മുന്നണികൾ.

ചെങ്കൊടിപാറും

യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കം എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് ഇടത് മുന്നണി പറയുന്നത്. തുടർഭരണം ഉറപ്പെന്നാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലെ പ്രമുഖ നേതാവ് പി.ഐ മുഹമ്മദാലി മത്സരിച്ച ഇടച്ചിറ വാർഡിൽ രണ്ടുപേർ വിമതരായി രംഗത്തുണ്ടായിരുന്നു.ഐ.എൻ.ടി.യു.സി നേതാവ് വി.ഡി സുരേഷ് മത്സരിച്ച കുഴിക്കാട്ടുമൂല വാർഡിലും സമാനമായിരുന്നു സ്ഥിതി. മാത്രമല്ല കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച ആറോളം വാർഡുകളിൽ വിമതരുടെ ,സ്ഥാനാർത്ഥി നിർണയം മുതൽ കല്ലുകടിയിലായിരുന്നു മുന്നണി.

തിരിച്ച് പിടിക്കും

സി.പി.എമ്മിലെ വിമതശല്യം കേവലം രണ്ട് വാർഡുകളിൽ മാത്രമായിരുന്നു. എങ്കിലും സർക്കാർ വിരുദ്ധ ജനവികാരം തങ്ങൾക്ക് നേട്ടമാകുമെന്ന് യു.ഡി.എഫിന്റെ പ്രതീക്ഷ. ഇടത് കോട്ടയിലടക്കം ഇക്കുറി യു.‌ഡി.എഫ് സാദ്ധ്യക കല്പിക്കുന്നു.

മുന്നേറ്റം ഉണ്ടാക്കും

തൃക്കാക്കരയിൽ എൻ.ഡി .എ ഒരു സീറ്റിൽ മാത്രമാണ് വിജയപ്രതീക്ഷയുള്ളത്. എന്നാൽ മുൻ വർഷങ്ങളേക്കാൾ എട്ട് വാർഡുകളിൽ നില മെച്ചപ്പെടുമെന്നും നേതൃത്വം അവകാശപ്പെടുന്നു.