കൊച്ചി: ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാഡമി ഒഫ് ഹിസ്റ്ററിയുടെയും കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മിഷന്റെയും ആഭിമുഖ്യത്തിൽ ത്രിദിന പഠനശിബരം സംഘടിപ്പിക്കും. ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് എന്നതാണ് വിഷയം. ഇന്ന് രാവിലെ 10.30 മുതൽ 3.30 വരെ എറണാകുളം ആശിർഭവനിലും 13, 14 തിയതികളിൽ ഓൺലൈനിൽ വെബിനാറുമായാണ് പഠനശിബരം സംഘടിപ്പിക്കുന്നത്.
12ന് രാവിലെ 10 മണിക്ക് കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല സെമിനാർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഹെറിറ്റേജ് കമ്മിഷൻ സെക്രട്ടറി ഫാ. ആന്റണി പാട്ടപ്പറമ്പിൽ, സെക്രട്ടറി മാത്തച്ചൻ അറക്കൽ എന്നിവർ പ്രസംഗിക്കും. പ്രൊഫ. ഡോ. ജോസ് കോഴന്തടം എസ്.ജെ., പ്രൊഫ. ഡോ. എം.കെ പ്രസാദ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
രണ്ടാം ദിവസം വൈകിട്ട് ഏഴിന് ശാസ്ത്രപുരോഗതിയും കേരള ക്രൈസ്തവസമൂഹവും എന്ന വിഷയത്തിൽ ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, സി. ഡോ. സൂസി കിണറ്റിങ്കൽ 14ന് ഡോ. ചാൾസ് ഡയസും ആന്റണി പുത്തൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.