കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെ ആർ. എസ്. എസിന്റെ ചട്ടുകമാക്കുന്നതിനെതിരെ രാജ്യ വ്യാപകമായി പോപ്പുലർ ഫ്രïണ്ട് ഒഫ് ഇന്ത്യ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ഇ.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്നലെ രാവിലെ എറണാകുളം നോർത്ത് ടൗൺ ഹാൾ പരിസരത്തു നിന്നാരംരംഭിച്ച മാർച്ച് മഹാരാജാസ് ഗ്രൗïണ്ടിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം പോപ്പുലർ ഫ്രïണ്ട് സംസ്ഥാന സമിതി അംഗം എം.കെ. അഷറഫ് ഉദ്ഘാടനം ചെയ്‌തു. റഫീഖ് കുറ്റിക്കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.