കാലടി: പരിസ്ഥിതി പ്രവർത്തകനും കാലടി ശങ്കര കോളേജ് വിദ്യാർത്ഥിയുമായിരുന്ന അന്തരിച്ച റിട്ട.ശങ്കര കോളേജ് പ്രൊഫ. സീതാരാമനെ മുൻ മന്ത്രിയും ശങ്കര കോളേജ് പൂർവ വിദ്യാർത്ഥിയുമായിരുന്ന ജോസ് തെറ്റയിൽ അനുസ്മരിച്ചു. നന്നായി പഠിക്കുന്ന വിദ്യാത്ഥിയായിരുന്നുവെന്ന് തെറ്റയിൽ ഓർക്കുന്നു . സീതാരാമൻ പഠിച്ച് ഉന്നത നിലയിൽ പാസായി കോളേജ് പ്രൊഫസറായി. പിന്നീട് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വം ഏറ്റെടുത്തു. ഒരിക്കലും കീഴ്പ്പെടാത്ത സമര പോരാളിയായിമാറിയെന്നും അനുസ്മരണക്കുറുപ്പിൽ പറയുന്നു. സ്നേഹ സമ്പന്നനായ ഒരു സുഹൃത്തിന്റെ വിയോഗത്തിൽ പറഞ്ഞു .